എറണാകുളം : വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. മുനമ്പം ബീച്ചിൽ മാവേലിൽ ലെനിൻ (71) ആണ് മരണപ്പെട്ടത്. തൃശൂർ അഴീക്കോട് നിന്ന് മീൻപിടിക്കാൻ പോയ ഹലേലുയ്യ എന്ന വള്ളം മുങ്ങിയാണ് അപകടം ഉണ്ടായത്.
കുഴുപ്പിള്ളിക്ക് പടിഞ്ഞാറ് കടലിൽ എഞ്ചിൻ തകരാറിലായ മറ്റൊരു വള്ളത്തെ രക്ഷപ്പെടുത്താൻ പോകുമ്പോൾ ശക്തമായ തിരമാലയിൽപ്പെട്ട് മുങ്ങുകയായിരുന്നു. മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.