കാസര്‍കോട് തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു |fisherman died

ദിവാകരന്‍ തിരിച്ചുവരാതായതോടെയാണ് നാട്ടുകാര്‍ അന്വേഷിച്ചിറങ്ങിയത്
fisherman death
Published on

കാസര്‍കോട് : പടന്നയില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. പടന്ന വടക്കേപ്പുറത്ത് ദിവാകരന്‍ ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് ദിവാകരന്‍ സ്വന്തം ചെറുവള്ളത്തില്‍ ഒറ്റയ്ക്ക് കായലിലേക്ക് പോയത്.

ഉച്ചയായിട്ടും ഇയാള്‍ തിരിച്ചുവരാതായതോടെയാണ് നാട്ടുകാര്‍ അന്വേഷിച്ചിറങ്ങിയത്. കായലിന്റെ തീരത്തുനിന്ന് ദിവാകരന്റെ തോണി കണ്ടെത്തിയിരുന്നു.

പിന്നാലെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് കായലില്‍ വലയിട്ട് തിരച്ചില്‍ നടത്തി. ഉച്ചയ്ക്ക് മൂന്നരയോടെയാണ് ദിവാകരന്റെ മൃതദേഹം കണ്ടെത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com