തിരുവനന്തപുരം : സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു. അടിമലത്തുറ ശിലുവ ഹൗസില്‍ മുത്തപ്പന്‍(39)ആണ് മരണപ്പെട്ടത്.
ഞായറാഴ്ച രാവിലെ 9.30 ഓടെയായിരുന്നു ദാരുണ സംഭവം ഉണ്ടായത്. ചപ്പാത്ത് ജങ്ഷനിലുളള ഹോട്ടലില്‍ മുത്തപ്പനും സുഹൃത്തുക്കളായ നാല് മത്സ്യത്തൊഴിലാളികളും എത്തി.
തുടര്‍ന്ന് ഇവര്‍ പെറോട്ട വാങ്ങി കഴിക്കുന്നതിനിടയില്‍ ശാരീരിക അസ്വസ്ഥയുണ്ടായ മുത്തപ്പന്‍ കുഴഞ്ഞുവീണു. ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.