ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് | Fisherman alert in Kerala

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലെ തീവ്ര ന്യൂനമർദ്ദം അതി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്.
ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് | Fisherman alert in Kerala
Published on

തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് മുതൽ 29 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നറിയിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കർണാടക-ലക്ഷദ്വീപ്‌ തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.(Fisherman alert in Kerala )

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലെ തീവ്ര ന്യൂനമർദ്ദം അതി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. അതിനാൽ, ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.

ഇന്ന് മുതൽ 29 വരെ തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

മൽസ്യബന്ധന യാനങ്ങൾ കെട്ടിയിട്ട് സൂക്ഷിക്കുന്നതും, അവ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നതും കൂട്ടിയിടിച്ചുള്ള അപകടം ഒഴിവാക്കാൻ സഹായിക്കും. അപകടമേഖലയിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കേണ്ടതാണ്. മോശം കാലാവസ്ഥ കണക്കിലെടുത്ത് കടലിൽ ഇറങ്ങിയുള്ള വിനോദ പരിപാടികൾ പൂർണ്ണമായും ഒഴിവാക്കണം.

Related Stories

No stories found.
Times Kerala
timeskerala.com