മോശം കാലാവസ്ഥ: കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് | Fisherman alert in Kerala

ഇന്ന് കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
മോശം കാലാവസ്ഥ: കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് | Fisherman alert in Kerala
Published on

തിരുവനന്തപുരം: കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (26/10/2024) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നറിയിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാലാവസ്ഥാ വകുപ്പ്. കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലായെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.( Fisherman alert in Kerala )

ഇന്ന് കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

അതിനാൽ, തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണം. മൽസ്യബന്ധന യാനങ്ങൾ കെട്ടിയിട്ട് സൂക്ഷിക്കുന്നതും, അവ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നതും കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാൻ സഹായിക്കും.

അപകട മേഖലയിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം മാറിത്താമസിക്കേണ്ടതാണ്. മോശം കാലാവസ്ഥ കണക്കിലെടുത്ത് കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾ പൂർണ്ണമായും ഒഴിവാക്കണം.

Related Stories

No stories found.
Times Kerala
timeskerala.com