പിണറായി നാളെ ഖത്തറിൽ : 12 വർഷത്തിനു ശേഷം കേരള മുഖ്യമന്ത്രിയുടെ ആദ്യ സന്ദർശനം | Qatar

മലയാളോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
First visit by Kerala Chief Minister after 12 years in Qatar to be held tomorrow
Published on

തിരുവനന്തപുരം: ഗൾഫ് പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ (വ്യാഴാഴ്ച) ഖത്തറിലെത്തും. 12 വർഷത്തിനു ശേഷമാണ് ഒരു കേരള മുഖ്യമന്ത്രി ഖത്തറിൽ സന്ദർശനം നടത്തുന്നത് എന്ന പ്രത്യേകത ഈ യാത്രക്കുണ്ട്. മുഖ്യമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.(First visit by Kerala Chief Minister after 12 years in Qatar to be held tomorrow )

വ്യാഴാഴ്ച രാവിലെ ദോഹയിലെത്തുന്ന മുഖ്യമന്ത്രിക്ക് വിവിധ പരിപാടികളുണ്ട്. മുഖ്യമന്ത്രി ഖത്തർ ഔദ്യോഗിക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. ഷെറാട്ടൺ ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ, ഖത്തറിലെ ഇന്ത്യൻ സമൂഹത്തിലെ വ്യാപാര, വാണിജ്യ പ്രമുഖരുമായും വിവിധ സംഘടനാ ഭാരവാഹികളുമായും അദ്ദേഹം സംവദിക്കും.

സന്ദർശന ദിവസം രാവിലെ പ്രവാസി നേതാക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം 6 മണിക്ക് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മലയാളോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

ലോക കേരളസഭയുടെയും മലയാളം മിഷൻ സംസ്കൃതി ഖത്തർ ചാപ്റ്ററിന്റെയും ആഭിമുഖ്യത്തിലാണ് മലയാളോത്സവം സംഘടിപ്പിക്കുന്നത്. വിവിധ കലാപരിപാടികൾ, നൃത്ത നൃത്യങ്ങൾ, ചെണ്ടമേളം എന്നിവ മലയാളോത്സവത്തിന് മാറ്റുകൂട്ടും.

മലയാളോത്സവത്തിൽ പങ്കെടുക്കുന്നവർക്കായി അൽ-ഖോർ, മിസൈദ്, ഇൻഡസ്ട്രിയൽ ഏരിയ, വക്ര, ഉം സലാൽ തുടങ്ങി ഖത്തറിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. പരിപാടിയിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ, ഫിഷറീസ്-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, പത്മശ്രീ ഡോ. എം.എ. യൂസഫ് അലി, കേരള ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.

Related Stories

No stories found.
Times Kerala
timeskerala.com