റിപ്പോർട്ട് : അൻവർ ഷരീഫ്
അപകടം നടന്നുകഴിഞ്ഞാൽ ഫയർഫോഴ്സ് ,പോലീസ്, ആംബുലൻസ് തുടങ്ങിയ സന്നാഹങ്ങൾ എത്തുന്നതിന് മുമ്പേ ആദ്യമായി എത്തിച്ചേരുന്ന വാഹനമാണ് ഫസ്റ്റ് റെസ്പോണ്ടർ വെഹിക്കിൾ. ആക്സിഡൻ്റ് സമയത്ത് വേണ്ടതായിട്ടുള്ള എല്ലാവിധ ഫസ്റ്റ് എയ്ഡ് മെറ്റീരിയൽസുകളും ഈ വാഹനത്തിൽ ലഭ്യമായിരിക്കും.
BP മോണിറ്ററിംഗ് , ഓക്സിജൻ , ഓക്സി മീറ്റർ, ഗ്ലൂക്കോ മീറ്റർ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ , ബാൻ്റേജ് ഐറ്റംസ്, എല്ല് പൊട്ടിയാൽ കെട്ടാനുള്ള റിബ്സ് , പെയിൻ കില്ലർ, അതുപോലെ മോതിരം കയ്യിൽ കുടുങ്ങിയ കേസുമായി ബന്ധപ്പെട്ടുള്ള അവസരത്തിൽ മുറിച്ചെടുക്കാനുള്ള മിനി ഗ്രൈൻ്റർ, റോഡരികിൽ കത്തിത്തുടങ്ങാൻ പോകുന്ന വാഹനങ്ങൾ കെടുക്കാനുള്ള എക്റ്റിൻഗ്യൂഷർ, മറ്റു റെസ്ക്യൂ ഉപകരണങ്ങൾ , അണ്ടർ വാട്ടർ ക്യാമറ , കമ്യൂണിക്കേഷൻ ഉപകരണങ്ങൾ, സെർച്ച് ലൈറ്റുകൾ , എല്ലാം ബൈക്കിൽ ഉണ്ട്.
ദുരന്തം നടക്കുമ്പോൾ അവിടെ നടത്തുന്ന അനാവശ്യ ഇടപെടലുകളെ നിയന്ത്രിക്കാൻ , കിണറ്റിൽ വീണ ആൾക്ക് വേണ്ടതായിട്ടുള്ള ഓക്സിജൻ കൊടുക്കാനും അദ്ദേഹത്തിനെ ആശ്വസിപ്പിക്കാനും, പാമ്പുകടിയേറ്റ ആൾക്ക് പ്രഥമ ശുശ്രൂഷ നൽകാൻ, അപകടത്തിന്റെ വ്യാപ്തി കുറക്കാൻ തുടങ്ങി എല്ലാവിധ സന്നാഹങ്ങളുമായി ഇരുപതു വർഷത്തിന് മുകളിൽ സന്നദ്ധപ്രവർത്തനം നടത്തുന്ന കിഴിശേരിസ്വദേശി സുനിൽബാബു 24 മണിക്കൂറും സേവനം സൗജന്യ സേവനം ലഭ്യമാണെന്നും പറയുന്നു