'ആദ്യം പാർട്ടിക്കുള്ളിൽ ഐക്യം ഉണ്ടാക്കട്ടെ, സ്വന്തം താടി താങ്ങാൻ കഴിയാത്തവർ എങ്ങനെയാണ് അങ്ങാടി താങ്ങുന്നത് ?': മന്ത്രി VN വാസവൻ | Congress

കേരള കോൺഗ്രസ് എം വിഷയത്തിൽ അദ്ദേഹം പ്രതികരിച്ചു
First create unity within the party, Minister VN Vasavan against Congress
Updated on

ആലപ്പുഴ: കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റം സംബന്ധിച്ച വാർത്തകളിൽ കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി വി.എൻ. വാസവൻ. ജോസ് കെ. മാണി ഇടതുമുന്നണി വിടുമെന്ന പ്രചാരണം രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ നിർദ്ദേശപ്രകാരം കോൺഗ്രസ് തന്നെ പടച്ചുവിട്ടതാണെന്നും അദ്ദേഹം പറഞ്ഞു.(First create unity within the party, Minister VN Vasavan against Congress)

കേരള കോൺഗ്രസ് എവിടെയുണ്ടോ അവിടെയാണ് ഭരണമെന്ന് ജോസ് കെ. മാണിക്ക് നന്നായറിയാം. മുന്നണി മാറ്റത്തെക്കുറിച്ച് അദ്ദേഹം ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. സ്വന്തം താടി താങ്ങാൻ കഴിയാത്തവരാണ് അങ്ങാടി താങ്ങാൻ നടക്കുന്നത്. പുറത്തുനിന്ന് ആളുകളെ തേടുന്നതിന് മുൻപ് കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള അടി തീർക്കാനാണ് അവർ ശ്രമിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

തോൽവി ഉറപ്പായതുകൊണ്ടാണ് കോൺഗ്രസ് ഇപ്പോൾ കേരള കോൺഗ്രസിനെ ജപിച്ചുകൊണ്ടിരിക്കുന്നത്. അവർ സ്വപ്നത്തിൽ പാൽപായസം കാണുന്നതിൽ വിരോധമില്ല, പക്ഷേ അത് യാഥാർത്ഥ്യമാകാൻ പോകുന്നില്ല. എൽഡിഎഫിന്റെ ഐക്യം തകർക്കാൻ ഇത്തരം പ്രചാരണങ്ങൾ കൊണ്ട് സാധിക്കില്ലെന്നും വി.എൻ. വാസവൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com