

കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച കേസിൽ ഒന്നാം പ്രതി ഷുഹൈബ് റിമാൻഡിൽ. താമരശേരി കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. ഷുഹൈബിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് തിങ്കളാഴ്ച അപേക്ഷ നൽകും.
ഒളിവിലായിരുന്ന ഇയാൾ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. അണ് എയ്ഡഡ് സ്കൂളിലെ പ്യൂണ്‍ ആണ് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മലപ്പുറം സ്വദേശി അബ്ദുല്‍ നാസറാണ് പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും. ഇയാള്‍ എംഎസ് സൊല്യൂഷൻസ് അധ്യാപകന് ഫഹദിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കുകയായിരുന്നുവെന്ന് പ്രതി മൊഴി നൽകി.