കാറിനുള്ളിൽ വച്ച് പടക്കം പൊട്ടിത്തെറിച്ചു; യുവാക്കൾക്ക് ഗുരുതര പരിക്ക്; കേസെടുത്ത് പോലീസ് | Firecracker

Firecracker
Published on

നാദാപുരം: കാറിനുള്ളിൽ വച്ച് പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. നാദാപുരം പേരോട് സ്വദേശികളായ ഷെഹ്‌റാസ്, റയീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി വാങ്ങിയ പടക്കങ്ങള്‍ കാറിന്റെ പിന്‍സീറ്റില്‍ നിന്നും പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് പടക്കം വാങ്ങി വരുമ്പോള്‍ വീടിനടുത്ത് പൊതുറോഡില്‍ വെച്ച് യുവാക്കള്‍ കാറിലിരുന്ന് പടക്കം പൊട്ടിക്കുകയായിരുന്നു എന്നാണ് വിവരം.പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി വാഹനം പരിശോധിച്ചു. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകടമാവുന്നരീതിയില്‍ അശ്രദ്ധമായി സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്തതിന് യുവാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com