
കൊച്ചി: എറണാകുളം കതൃക്കടവ് റോഡില്‍ പെയിന്റ് കടയിൽ തീപിടിത്തം. കടയുടെ മുകളില്‍ സ്ഥിതി ചെയ്തിരുന്ന ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥികളെ മുഴുവൻ ഒഴിപ്പിച്ചു.
തീപ്പിടിക്കുന്നതിനു തൊട്ടുമുന്‍പ് പൊട്ടിത്തെറിയുടെ ശബ്ദം കേട്ടുവെന്ന് പ്രദേശവാസികള്‍ അറിയിച്ചു. കടയുടെ തൊട്ടടുത്തുള്ള സ്റ്റോറില്‍ മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നു. ഇതില്‍ ഒന്നാണ് പൊട്ടിത്തെറിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. കടകളിലേക്കുള്ള വെല്‍ഡിങ് സാധനങ്ങള്‍ ഇറക്കുന്നതിടെയാണ് തീപ്പിടിത്തം ഉണ്ടായത്.