പാലക്കാട്: അനധികൃതമായി പടക്കം സൂക്ഷിച്ച വീടിന് തീപിടിച്ചു. പാലക്കാട് കാവശ്ശേരി തെന്നിലാപുരം കിഴക്കേത്തറയിലാണ് സംഭവം. പടക്കനിർമ്മാണം നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശി കാളി മുത്തുവിന് ഗുരുതരമായി പൊള്ളലേറ്റു. (Fire in house in Palakkad)
ഇയാൾ ആശുപത്രിയിലാണ്. തൃശൂർ മെഡിക്കൽ കോളേജിലാണ് ഇയാൾ ചികിത്സയിലുള്ളത്. ചൊവ്വാഴ്ച വൈകുന്നേരം 6.30ഓടെയാണ് സംഭവം.
തീയും പുകയും ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയും, ഇവർ പൊലീസിനേയും അഗ്നിരക്ഷാ സേനയേയും വിവരം അറിയിക്കുകയുമായിരുന്നു.