കൊച്ചി : കേരള തീരത്ത് തീപിടിച്ച വാൻ ഹായ് 503 ചരക്ക് കപ്പലിനെ ഇന്ത്യൻ സാമ്പത്തിക സമുദ്ര മേഘയ്ക്ക് പുറത്തെത്തിച്ചു. ഇതോടെ രക്ഷാപ്രവർത്തനത്തിൽ നിർണായക നേട്ടം കൈവരിച്ചിരിക്കുകയാണ് രക്ഷാസംഘം. (Fire-hit wan Hai 503 towed out of Indian exclusive economic zone)
നിലവിൽ കപ്പൽ വിഴിഞ്ഞത്ത് നിന്നും 232 കിലോമീറ്റർ അകലത്തിലാണ്. കപ്പലിൻ്റെ പോർട്ട് ഓഫ് റെഫ്യൂജ് ആയി കണ്ടെത്തിയിരിക്കുന്നത് ശ്രീലങ്കയിലെ ഹമ്പന്‍തോട്ട തുറമുഖമാണ്. ഓഫ് ഷോര്‍ വാരിയര്‍ എന്ന ടഗ് ബോട്ട് ഉപയോഗിച്ചാണ് കപ്പൽ കേട്ടുവലിച്ഛ്ക് പുറത്തെത്തിച്ചത്.