
മലപ്പുറം : വാണിയമ്പുഴയില്‍ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസിയുടെ മൃതദേഹം ഇക്കരെ എത്തിക്കാൻ പോയ ഫയര്‍ഫോഴ്‌സിന്റെ ഡിങ്കി ബോട്ട് ഒഴുക്കില്‍പ്പെട്ടു. ശക്തമായ മഴയിൽ ചാലിയാറിൽ അതിശക്തമായ കുത്തൊഴുക്കാണ് ഉണ്ടായിരിക്കുന്നത്.
ആറ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ഒരു നാട്ടുകാരനും ആണ് ബോട്ടിൽ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരെങ്കിലും തുരുത്തിൽ കുടുങ്ങിയിരിക്കുകയാണ്. ഇവരെ രക്ഷിക്കാൻ എൻഡിആർഎഫ് സംഘം സ്ഥലത്തെത്തി.
ബുധനാഴ്ച വൈകിട്ടാണ് ചാലിയാര്‍ പുഴയുടെ അക്കരെയുള്ള വാണിയമ്പുഴ ഉന്നതിയില്‍ ആദിവാസി മധ്യവയസ്‌കന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബില്ലി (56) എന്നയാളാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ഇക്കരയിലേക്ക് എത്തിക്കാന്‍ പുറപ്പെട്ടതായിരുന്നു ഫയര്‍ഫോഴ്‌സ് സംഘാംഗങ്ങള്‍.