തിരുവനന്തപുരത്ത് പൊട്ടക്കിണറ്റിൽ വീണ പശുക്കിടാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി |calf Resue

15 അടി ആഴമുള്ള ആൾമറയില്ലാത്ത പൊട്ടക്കിണറ്റിൽ പശുക്കിടാവ് വീണത്.
rescue
Published on

തിരുവനന്തപുരം : അടിപ്പറമ്പ് മരുത്തമലയ്ക്ക് സമീപം പൊട്ടക്കിണറ്റിൽ വീണ പശുക്കിടാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. 15 അടി ആഴമുള്ള ആൾമറയില്ലാത്ത പൊട്ടക്കിണറ്റിൽ വീണ പശുക്കിടാവിന്റെ ജീവനാണ് രക്ഷപ്പെടുത്തിയത്.

മക്കി സ്വദേശി മോഹനന്‍റെ പശു കുട്ടിയാണ് ഇന്നലെ മൂന്ന് മണിയോടെ സമീപത്തുള്ള പൊട്ടകിണറ്റിൽ വീണത്.സമീപവാസികൾ പശുവിനെ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.തുടർന്ന് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്.

വിതുരയിൽ നിന്നും ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ വളരെ ശ്രമകരമായാണ് പശു കുട്ടിയെ കരയ്ക്ക് കയറ്റിയത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നിതിൻ കിണറ്റിൽ ഇറങ്ങി പശു കുട്ടിയെ നെറ്റിൽ കയറ്റി മറ്റുള്ളവർ ചേർന്ന് വലിച്ച് കയറ്റുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com