കോട്ടയം : വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ മരിച്ചു. മുണ്ടക്കയത്താണ് സംഭവം. ജീവൻ നഷ്ടമായത് കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്‌സ് ഓഫീസിലെ ഹോം ഗാർഡായ കെ എസ് സുരേഷിനാണ്.(Fire force officer dies tragically)
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. വൈദ്യുതി ലൈനിലേക്ക് ചാഞ്ഞ മരം മുറിച്ചു മാറ്റുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞു വീഴുകയായിരുന്നു. വാരിയെല്ലുകൾ തകർന്നാണ് മരണം സംഭവിച്ചത് എന്നാണ് ഡോക്ടർമാർ അറിയിച്ചത്.