കൊല്ലം : രക്ഷാപ്രവർത്തനത്തിനിടെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേർക്ക് ജീവൻ നഷ്‌ടമായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തായി. കൊല്ലം നെടുവത്തൂരിലാണ് സംഭവം. ഒപ്പം താമസിച്ചിരുന്ന ശിവകൃഷ്ണൻ്റെ മർദ്ദനം മൂലമാണ് അർച്ചന കിണറിലേക്ക് ചാടിയതെന്നാണ് നിഗമനം. (Fire force officer amid three dies in Kollam)
ഇവരെ ഇയാൾ മർദ്ദിച്ചിരുന്നുവെന്നാണ് ഇവരുടെ മക്കൾ പറയുന്നത്. മാധ്യമങ്ങളോടാണ് കുട്ടികൾ ഇക്കാര്യം പറഞ്ഞത്. ഇതിനിടെ ഇയാൾ അർച്ചനയെ മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. ഇവർ മൂന്ന് കുട്ടികളുടെ അമ്മയാണ്.
ഇവരെ രക്ഷിക്കാനായി എത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനും മരിച്ചു. കിണറിൻ്റെ കൈവരി ഇടിഞ്ഞു വീണു മരിച്ചത് കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ (36), കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശിനി അർച്ചന (33), യുവതിയുടെ സുഹൃത്ത് ശിവകൃഷ്ണൻ (22) എന്നിവരാണ്.