

കാസർഗോഡ്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ അറസ്റ്റിലായ മൂന്നു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരന്, സെക്രട്ടറി ഭരതന്, പടക്കത്തിന് തിരികൊളുത്തിയ പി.രാജേഷ് എന്നിവര്‍ക്കാണ് ഹോസ്ദുര്‍ഗ് കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ഇവർക്കെതിരെ വധശ്രമത്തിനും സ്ഫോടകവസ്തു നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിരുന്നു. തിങ്കളാഴ്ച്ച രാത്രി 11.55 ന് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിൽ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്താണ് അപകടം സംഭവിച്ചത്. അനുമതിയും ലൈസൻസും ഇല്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് വെടിക്കെട്ട് നടത്തിയതെന്നാണ് എഫ്ഐആറിൽ പറയുന്നത്.