പൂക്കോട്ടൂരിൽ ചെരിപ്പ് നിർമ്മാണ കമ്പനിക്ക് തീപിടിച്ചു: ലക്ഷങ്ങളുടെ നാശനഷ്ടം, തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് | Fire

യന്ത്രസാമഗ്രികളടക്കം പൂർണ്ണമായും കത്തിനശിച്ചു.
പൂക്കോട്ടൂരിൽ ചെരിപ്പ് നിർമ്മാണ കമ്പനിക്ക് തീപിടിച്ചു: ലക്ഷങ്ങളുടെ നാശനഷ്ടം, തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് | Fire
Updated on

മലപ്പുറം: പൂക്കോട്ടൂരിലെ 'ഫൂട്ട് വെൽ' എന്ന ചെരിപ്പ് നിർമ്മാണ കമ്പനിയിൽ ഇന്ന് രാവിലെ പതിനൊന്നരയോടെ വൻ തീപിടിത്തമുണ്ടായി. പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സ്ത്രീകളടക്കമുള്ള തൊഴിലാളികൾ കെട്ടിടത്തിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി.(Fire broke out at a shoe manufacturing company in Malappuram)

കമ്പനിയിലുണ്ടായിരുന്ന ചെരിപ്പുകൾ, നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന അസംസ്‌കൃത വസ്തുക്കൾ, യന്ത്രസാമഗ്രികൾ എന്നിവ പൂർണ്ണമായും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.

മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള യൂണിറ്റുകൾക്ക് പുറമെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള അഗ്നിശമന സേനയും സ്ഥലത്തെത്തി. ആറ് യൂണിറ്റുകൾ ചേർന്ന് രണ്ടര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. പ്രവാസികളായ ആറ് മലപ്പുറം സ്വദേശികൾ ചേർന്ന് നടത്തുന്ന സംരംഭമാണിത്.

Related Stories

No stories found.
Times Kerala
timeskerala.com