തലസ്ഥാനത്ത് ഗുഡ്സ് ട്രെയിൻ ടാങ്കറിൽ തീപിടിത്തം | Fire

തീ ഉയരുന്നത് ആദ്യം കണ്ടത് പ്രദേശവാസികളാണ്
തലസ്ഥാനത്ത് ഗുഡ്സ് ട്രെയിൻ ടാങ്കറിൽ തീപിടിത്തം | Fire
Updated on

തിരുവനന്തപുരം: ഉപ്പിടാമൂട് പാലത്തിന് സമീപം സിഗ്നൽ കാത്ത് നിർത്തിയിട്ടിരുന്ന ഇന്ധന ടാങ്കർ ട്രെയിനിന് തീപിടിച്ചു. കൊച്ചിയിൽ നിന്ന് ഇന്ധനവുമായി വന്ന ട്രെയിനിന്റെ മധ്യഭാഗത്തുള്ള ടാങ്കറിൽ നിന്ന് തീ ഉയരുന്നത് ആദ്യം കണ്ടത് പ്രദേശവാസികളാണ്.(Fire breaks out in goods train tanker in Trivandrum)

ട്രെയിനിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ ബഹളം വെച്ച് റെയിൽവേ അധികൃതരെയും പോലീസിനെയും അറിയിക്കുകയായിരുന്നു. ആദ്യം തീപിടുത്തമുണ്ടായ കാര്യം ലോക്കോ പൈലറ്റ് വിശ്വസിക്കാൻ തയ്യാറായില്ലെന്ന് നാട്ടുകാർ പറയുന്നു.

എന്നാൽ നാട്ടുകാർ നിർബന്ധപൂർവ്വം വിവരം കൈമാറിയതോടെ ഗൗരവം മനസ്സിലാക്കുകയും സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ചെങ്കൽച്ചൂളയിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകൾ അതിവേഗത്തിൽ സ്ഥലത്തെത്തി തീയണച്ചു. ടാങ്കറിന് മുകളിലെ ലിഡിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. ഒരു ട്രാക്കിലൂടെയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com