
കൊച്ചി: പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തമുണ്ടായി(Fire breaks out). മാമ്പിള്ളി പ്ലൈവുഡ്സ് എന്ന കമ്പനിയിൽ രാത്രി 7.30 ഓടെയാണ് സംഭവം നടന്നത്.
തീപിടിത്തത്തിന് പിന്നിൽ ഡ്രയറിൽ ലീക്ക് ഉണ്ടായതാണെന്നാണ് പ്രാഥമിക വിവരം. അപകട സമയം കമ്പനിയിൽ ജീവനക്കാർ ഉണ്ടായിരുന്നു.
ഇവർ സുരക്ഷിത സ്ഥാനത്തേക്ക് മാറിയതിനാൽ വൻ അപകടം ഒഴിവായി. വിവരം ലഭിച്ചയുടൻ പെരുമ്പാവൂരിൽനിന്ന് മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.