തിരുവനന്തപുരം: നഗരത്തിലെ എം.എൽ.എ ഹോസ്റ്റലിൽ തീപിടുത്തം. ഹോസ്റ്റലിലെ പെരിയാർ ബ്ലോക്കിലുള്ള മുറിയിലാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.(Fire breaks out at MLA hostel in Thiruvananthapuram)
ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. അപകടത്തിൽ ആളപായമില്ല. വലിയൊരു അപകടം ഒഴിവായി.