പാലക്കാട്: ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടത്ത് വീട്ടിൽ തീപിടുത്തം, അമ്പലവട്ടം വിളക്കുമാടം ലക്ഷ്മണമുതലിയുടെ ഓടിട്ട രണ്ടുനില വീടിന്റെ ഒരു ഭാഗം പൂർണ്ണമായും കത്തി നശിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് സംഭവം നടന്നത്.(Fire breaks out at house in Palakkad, Part of the house destroyed)
തീപിടിത്തം ഉണ്ടാകുമ്പോൾ ലക്ഷ്മണ മുതലി, ഭാര്യ ശിവഭാഗ്യവതി, ചെറിയ മകൻ വിനോദ് എന്നിവർ വീട്ടിലുണ്ടായിരുന്നു. ഇവർക്ക് പൊള്ളലേൽക്കാതെ രക്ഷപ്പെടാൻ സാധിച്ചു.
വിവരം അറിയിച്ചതിനെ തുടർന്ന് ഷൊർണ്ണൂരിൽ നിന്ന് അഗ്നിശമന സേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഓടിട്ട വീടിന്റെ ഒരു ഭാഗം പൂർണ്ണമായും കത്തി നശിച്ചു. തീപിടിത്തം ഉണ്ടായത് എങ്ങനെ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.