പ​ത്ത​നം​തി​ട്ട​യി​ൽ ഗ്യാ​സ് ശ്മ​ശാ​ന​ത്തി​ല്‍ തീ ​പ​ട​ര്‍​ന്ന് അ​പ​ക​ടം ; മൂന്നുപേർക്ക്‌ പരിക്ക്‌ |Accident gas crematorium

പു​തു​മ​ണ്‍ സ്വ​ദേ​ശി​നി​യാ​യ സ്ത്രീ​യു​ടെ സം​സ്‌​കാ​ര ച​ട​ങ്ങി​നി​ടെ​യാ​ണ് അപകടം ഉണ്ടായത്.
accident
Published on

പ​ത്ത​നം​തി​ട്ട : റാ​ന്നി​യി​ല്‍ ഗ്യാ​സ് ശ്മ​ശാ​ന​ത്തി​ല്‍ തീ ​പ​ട​ര്‍​ന്ന് അ​പ​ക​ടം. മൃതശരീരം സംസ്‌കരിക്കാൻ തുടങ്ങുമ്പോൾ തീ പടർന്ന് ബന്ധുക്കളടക്കം മൂന്നുപേർക്ക് പരിക്ക് പറ്റിയത്.

ശ്‌മശാനത്തിലെ ജീവനക്കാർ അലക്ഷ്യമായി ഗ്യാസ് തുറന്നുവിട്ടതാണ് അപകടകാരണമെന്നാണ് നിഗമനം. റാന്നി പഴവങ്ങാടി പഞ്ചായത്തിന്റെ ജണ്ടായിക്കൽ പൊതുശ്‌മശാനത്തിലാണ്‌ സംഭവം.

പു​തു​മ​ണ്‍ സ്വ​ദേ​ശി​നി​യാ​യ സ്ത്രീ​യു​ടെ സം​സ്‌​കാ​ര ച​ട​ങ്ങി​നി​ടെ​യാ​ണ് അപകടം ഉണ്ടായത്.മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഫ​ര്‍​ണ​സി​ല്‍ നി​ന്നും ഗ്യാ​സ് ചോ​ര്‍​ന്നി​രു​ന്നു. മ​ത​പ​ര​മാ​യ ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി ചി​ത​യ്ക്ക് തീ ​കൊ​ളു​ത്താ​ന്‍ ക​ര്‍​പ്പൂ​രം ക​ത്തി​ച്ച​പ്പോ​ൾ തീ ​ആ​ളി ക​ത്തു​ക​യാ​യി​രു​ന്നു.

റാന്നി തോട്ടമൺ മേപ്പുറത്ത് രാജേഷ്, പുതമൺ പുത്തൻപുരയ്ക്കൽ ജിജോ, ഇവരുടെ സുഹൃത്ത് പ്രദീപ് എന്നിവർക്കാണ് പരിക്ക്. രാജേഷിന് കാലിനാണ് പരിക്ക്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Related Stories

No stories found.
Times Kerala
timeskerala.com