3000-ത്തോളം തേങ്ങകൾ കത്തി നശിച്ചു: വാണിമേലിൽ തേങ്ങാക്കൂടയ്ക്ക് തീപിടിച്ച് വൻ നാശനഷ്ടം | Fire

മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം ആണ് നടത്തിയത്
3000-ത്തോളം തേങ്ങകൾ കത്തി നശിച്ചു: വാണിമേലിൽ തേങ്ങാക്കൂടയ്ക്ക് തീപിടിച്ച് വൻ നാശനഷ്ടം | Fire

കോഴിക്കോട്: നാദാപുരം വാണിമേലിൽ തേങ്ങാക്കൂടയ്ക്ക് തീപിടിച്ചതിനെ തുടർന്ന് വൻ നാശനഷ്ടം. വാണിമേൽ പഞ്ചായത്തിലെ അയ്യങ്കിയിൽ താമസിക്കുന്ന എൻ.എസ്. നിഷാന്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തീപിടിത്തത്തിൽ നശിച്ചത്.(Fire breaks out at coconut grove in Kozhikode, causing extensive damage)

ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടമുണ്ടായത്. കെട്ടിടത്തിൽ സംഭരിച്ചിരുന്ന മൂവായിരത്തോളം തേങ്ങകൾ പൂർണമായും കത്തിനശിച്ചു. കെട്ടിടത്തിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

നാട്ടുകാർ ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന്, നാദാപുരം അഗ്നിരക്ഷാ നിലയത്തിൽ നിന്ന് രണ്ട് യൂണിറ്റ് സേന സംഭവ സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എം.വി. ഷാജിയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.

Related Stories

No stories found.
Times Kerala
timeskerala.com