കൊച്ചിന്‍ റിഫൈനറിയില്‍ തീപ്പിടിത്തം; അഞ്ച് ജീവനക്കാർ ആശുപത്രിയില്‍ |hindustan organics fire

പ്രദേശത്ത് നിന്ന് 30 ലേറെ കുടുംബങ്ങളെ ഒഴിപ്പിച്ചു.
fire accident
Published on

കൊച്ചി : അമ്പലമുകളിലെ ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സില്‍ തീപ്പിടിത്തം. സംഭവത്തിൽ പുക ശ്വസിച്ച് കുഴഞ്ഞുവീണ അഞ്ച് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് നിന്ന് 30 ലേറെ കുടുംബങ്ങളെ ഒഴിപ്പിച്ചു.

അഞ്ചരയോടെ പൊട്ടിത്തെറിക്ക് പിന്നാലെയാണ് തീപ്പിടിത്തം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ. പ്രദേശത്ത് ഉണ്ടായ പുക ശ്വസിച്ച് പലര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടു.

കെഎസ്ഇബിയുടെ ഹൈടെന്‍ഷന്‍ ലൈനില്‍നിന്ന് തീ പടര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.അതേസമയം, വാതകച്ചോര്‍ച്ചയില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com