
ഫയര്‍വര്‍ക്ക് ഡ്രോണ്‍ ഷോയില്‍ പിഴവ് സംഭവിക്കുകയും കാണികൾക്കിടയിലേക്ക് തീ വീഴുകയും ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബര്‍ 2 ന് ഹുനാന്‍ പ്രവിശ്യയിലെ ലിയുയാങ് നഗരത്തിലെ സ്‌കൈ തിയേറ്ററിലാണ് സംഭവം നടന്നത്. 'ഒക്ടോബര്‍: ദ സൗണ്ട് ഓഫ് ബ്ലൂമിംഗ് ഫ്‌ലവേഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന ഷോ, കരയിലും വെള്ളത്തിലും എങ്ങനെ ഫയര്‍ വര്‍ക്‌സ്, ഡ്രോണുകളും ഉപയോഗിച്ച് ഒരു 3D ദൃശ്യാനുഭവം സൃഷ്ടിക്കാം എന്ന തരത്തിലാണ് ഡിസൈന്‍ ചെയ്തിരുന്നത്. എന്നാല്‍, പിഴവ് മൂലം അപകടത്തിലേക്ക് കാര്യങ്ങൾ എത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പുറത്ത് വന്ന ദൃശ്യങ്ങളില്‍ തീ താഴേക്ക് വീഴുമ്പോള്‍ ആളുകള്‍ ഭയന്ന് പരക്കംപായുന്നതാണ് കാണുന്നത്. അതിനിടയില്‍ തല രക്ഷിക്കാനായി ആളുകള്‍ കസേര എടുത്ത് തലയ്ക്ക് മുകളില്‍ പിടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.