
എറണാകുളം: കേരളം തീരത്ത് അറബിക്കടലിൽ തീപിടിച്ച ‘വാൻ ഹായ്’ കപ്പലിൽ വീണ്ടും തീ ഉയരുന്നതായി റിപ്പോർട്ട്(Cargo ship). കപ്പലിനെ ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്തേക്ക് മാറ്റാനുള്ള നടപടികൾ നടക്കവെയാണ് തീ വീണ്ടും പടർന്നു പിടിച്ചത്. കപ്പലിനുള്ളിൽ നിലവിലുള്ള കണ്ടെയ്നറുകളിൽ രാസവസ്തുക്കൾ ഉള്ളതിനാലാണ് വീണ്ടും തീ പടർന്ന് പിടിക്കുന്നത്.
ഇതോടെ കപ്പലിനെ വലിച്ചു കൊണ്ട് പോകുന്ന പ്രവർത്തനം അവതാളത്തിലായി. അതേസമയം തീ അണയ്ക്കാനായി 12,000 ലിറ്ററോളം രാസമിശ്രിതം പ്രയോഗിച്ചു കഴിഞ്ഞു. ഇനി അവശേഷിക്കുന്നത് 3000 ലിറ്ററോളം മിശ്രിതമണ്. സിങ്കപ്പൂരിൽ നിന്ന് കൂടുതൽ മിശ്രിതം എത്തിക്കാനുള്ള നടപടികളും നടക്കുന്നുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിലെ ഏതെങ്കിലും തുറമുഖത്തേക്ക് കപ്പലിനെ മാറ്റുന്ന കാര്യവും പരിഗണനയിലുണ്ട്.