
കാസർകോട് : കാസർകോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുല്ലൂർ ബസ് സ്റ്റോപ്പിനു സമീപത്താണ് അപകടം ഉണ്ടായത്. പുല്ലൂർ തട്ടുമ്മൽ സ്വദേശി ശ്യാംജിത്തിന്റെ ഉടമസ്ഥതയിലുള്ള കാറിനാണ് തീ പിടിച്ചത്.
ഞായറാഴ്ച വൈകിട്ട് പുലൂർ ദേശീയപാതയിലായിരുന്നു അപകടം നടന്നത്. കാറിൽ തീ ആളിപ്പടർന്നപ്പോൾ ഡ്രൈവർ ഇറങ്ങിയോടി രക്ഷപ്പെട്ടു. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തീയണച്ചത്.തീപ്പിടുത്തം ഉണ്ടാക്കാൻ ഉള്ള കാരണം വ്യക്തമല്ല.