കാട്ടാക്കടയിലെ അതിവേഗ പോക്സോ കോടതിയുടെ ഓഫീസിൽ തീപിടുത്തം |Fire accident

ഷോർട്ട് സെർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിയമനം.
fire accident
Published on

തിരുവനന്തപുരം : കാട്ടാക്കടയിലെ അതിവേഗ പോക്സോ കോടതിയുടെ ഓഫീസ് മുറിയിൽ തീപിടുത്തം. ഷോർട്ട് സെർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിയമനം. തൊണ്ടിമുതലുകൾ ഉൾപ്പെടെ സൂക്ഷിച്ചിരിക്കുന്ന ഓഫീസിലായിരുന്നു തീപിടിത്തം ഉണ്ടായിരിക്കുന്നത്.

കാട്ടാക്കടയിൽ നിന്ന് അഗ്നിരക്ഷ യൂണിറ്റ് എത്തി തീ നിയന്ത്രണവിധേയമാക്കി. കാട്ടാക്കട കെഎസ്ആർടിസി ബസ്റ്റാൻഡിന് എതിർവശത്തുള്ള മൂന്നുനില കെട്ടിടത്തിൽ പോക്സോ കോടതി പ്രവർത്തിക്കുന്നത്. പോക്സോ കോടതി ജഡ്ജി രമേശ് കുമാര്‍, കാട്ടാക്കട ഡിവൈഎസ്പി എന്നിവര് സ്ഥലത്തെത്തി പരിശോധന നടത്തി.

Related Stories

No stories found.
Times Kerala
timeskerala.com