എറണാകുളത്ത് പ്ലൈവുഡ് കമ്പനിയിൽ വൻ തീപിടുത്തം |Fire accident

മാമ്പിള്ളി പ്ലൈവുഡ്സ് എന്ന കമ്പനിയിലാണ് അപകടം ഉണ്ടായത്.
fire accident
Published on

കൊച്ചി : എറണാകുളം പെരുമ്പാവൂർ മുടിക്കലിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം. മാമ്പിള്ളി പ്ലൈവുഡ്സ് എന്ന കമ്പനിയിലാണ് അപകടം ഉണ്ടായത്. രാത്രി ഏഴരയോടെയായിരുന്നു സംഭവം.

പെരുമ്പാവൂരിൽ നിന്ന് മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണച്ചു. ഡ്രയറിൽ ലീക്ക് ഉണ്ടായതിനെത്തുടർന്ന് തീ പടരുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. തീപിടിക്കുമ്പോൾ കമ്പനിയിൽ ജീവനക്കാരുണ്ടായിരുന്നെങ്കിലും പുറത്തേക്ക് പോയതിനാൽവലിയ അപകടം ഒഴിവായി.

Related Stories

No stories found.
Times Kerala
timeskerala.com