'വാതിലിന് സമീപത്ത് നിന്ന് മാറി കൊടുക്കാത്തതിൽ വിരോധം' : വർക്കല ട്രെയിൻ അതിക്രമത്തിൽ പ്രതി സുരേഷ് കുമാറിനെതിരെ FIR | Train attack

ശ്രീക്കുട്ടിയുടെ സുഹൃത്ത് അർച്ചനയെയും കൊലപ്പെടുത്താൻ ശ്രമിച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നു
FIR against Suresh Kumar, accused in Varkala train attack
Published on

തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന കേരള എക്‌സ്പ്രസ് ട്രെയിനിൽനിന്ന് യുവതിയെ ചവിട്ടി താഴെയിട്ട സംഭവത്തിൽ പ്രതിയായ തിരുവനന്തപുരം പനച്ചമൂട് സ്വദേശി സുരേഷ്‌കുമാറി(50)നെതിരേ വധശ്രമത്തിനുള്ള (IPC 307) വകുപ്പ് ചുമത്തി പോലീസ് കേസെടുത്തു. തിരുവനന്തപുരം റെയിൽവേ പോലീസാണ് സുരേഷ്‌കുമാറിനെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.(FIR against Suresh Kumar, accused in Varkala train attack)

സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതെന്നും, കൂടുതൽ അന്വേഷണത്തിനും ചോദ്യം ചെയ്യലിനും ശേഷം പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നും പോലീസ് അറിയിച്ചു.

ട്രെയിനിലെ വാതിലിന് സമീപത്തുനിന്ന് മാറിക്കൊടുത്തില്ല എന്നതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കേരള എക്‌സ്പ്രസിൻ്റെ എസ്.എൽ.ആർ. കോച്ചിൽ വർക്കല സ്‌റ്റേഷൻ കഴിഞ്ഞ ഉടനെയായിരുന്നു സംഭവം.

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് പുറത്തേക്ക് തള്ളിയിട്ട് സുരേഷ്‌കുമാർ പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് എഫ്.ഐ.ആറിലുള്ളത്. ഇത് കണ്ട് നിലവിളിച്ച ശ്രീക്കുട്ടിയുടെ സുഹൃത്ത് അർച്ചനയെയും കൈകൊണ്ടും കാലുകൊണ്ടും പിടിച്ച് തള്ളിയിട്ടെന്നും കൊലപ്പെടുത്താൻ ശ്രമിച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നു.

ആക്രമണത്തിനിരയായ പേയാട് സ്വദേശിനി ശ്രീക്കുട്ടി(20) നിലവിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി ശ്രീക്കുട്ടിയെ ചവിട്ടിത്തള്ളിയിട്ടതെന്ന് അർച്ചന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ശൗചാലയത്തിൽ പോയി പുറത്തുവന്നപ്പോൾ പ്രതി ശ്രീക്കുട്ടിയുടെ നടുവിന് ചവിട്ടി തള്ളിയിടുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com