കണ്ണൂർ : സി പി എം നേതൃത്വത്തിലുള്ള എടക്കാട് സിറ്റി മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിലെ കോടികളുടെ തട്ടിപ്പിൽ ഇരകൾക്ക് ഇതുവരെയും പണം തിരികെ നൽകിയില്ല. വിവരം പുറത്തുവന്നിട്ട് മാസങ്ങൾ പിന്നിട്ടു. (Financial fraud in Kannur)
എന്നിട്ടും ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ആരും ശ്രമിക്കുന്നില്ല. ഫിഷറീസ് അസിസ്റ്റന്‍റ് രജിസ്ട്രാര്‍ റിപ്പോര്‍ട്ടിൽ പറയുന്നത് സെക്രട്ടറിയും ഭരണസമിതി അംഗങ്ങളും വ്യാജ വായ്പകളെടുത്തും സർക്കാർ ഫണ്ടിൽ നിന്ന് തിരിമറി നടത്തിയും കോടികൾ തട്ടിയെന്നാണ്.