തിരുവനന്തപുരം : നടനും ബി ജെ പി നേതാവുമായ കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും പണം തട്ടിയ കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പോലീസ്. ഇതിനായി ഇന്ന് തന്നെ കോടതിയിൽ അപേക്ഷ സമർപ്പിക്കും. (Financial fraud in Diya Krishna's company)
വിനീത, രാധാകുമാരി എന്നിവർ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിൻ്റെ ഓഫീസിൽ എത്തി കീഴടങ്ങിയിരുന്നു. ഇനി ദിവ്യ എന്ന മുൻ ജീവനക്കാരി കൂടി പിടിയിലാകാനുണ്ട്.
ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ക്യൂ ആർ കോഡ് തട്ടിപ്പ് വഴിയാണ് ഇവർ 69 ലക്ഷം രൂപ തട്ടിയെടുത്തത്.