കോട്ടയം : നാടിനെ നടുക്കിയ ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് പിന്നാലെ ആനയെഴുന്നള്ളിപ്പിലും തട്ടിപ്പെന്ന് വിവരം. ദേവസ്വം ബോർഡിനു കീഴിലെ വിവിധ ക്ഷേത്രങ്ങളിലായാണ് സംഭവം. തട്ടിപ്പിന് പിന്നാലെ സസ്പെൻഷനിലായ മുരാരി ബാബുവിനെതിരെയാണ് ആക്ഷേപം. (Financial fraud in connection with elephant processions )
ഇയാൾ ഏറ്റുമാനൂരിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ, എറ്റുമാനൂർ ഉൾപ്പെടുന്ന വൈക്കത്തെ ഡപ്യൂട്ടി ദേവസ്വം കമ്മിഷണർ, തിരുനക്കരയിൽ അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാധാരണ ഉത്സവ തിടമ്പേറ്റാൻ ഒരു കൊമ്പനാണ് ഉണ്ടാവുക.
പല സ്പോൺസർമാരും ഇതേ ആനയ്ക്കുള്ള പ്രതിഫലത്തുക നൽകാൻ ഉണ്ടാകും. അവരിൽ നിന്നായി വെവ്വേറെ പണം കൈപ്പറ്റിയ ശേഷം ആണ് തട്ടിപ്പ്. ഇക്കാര്യം സ്‌പോൺസർമാർ അറിയുകയുമില്ല. എതിരേൽപ്പിന് ഉപയോഗിക്കുന്ന ആനകളുടെ കാര്യത്തിലും ഇതേ നാടകം അരങ്ങേറും. ആന ഉടമകൾക്ക് കുറഞ്ഞ തുകയാണ് ലഭിക്കുന്നത്.