തിരുവനന്തപുരം : ബംഗളുരുവിൽ 100 കോടിയിലേറെ രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയ മലയാളി ദമ്പതികൾ കെനിയയിൽ. എ ആൻഡ് എ ചിറ്റ് ഫണ്ട് ഉടമയായ ടോമി വർഗീസ്, ഭാര്യ ഷൈനി ടോമി എന്നിവരാണ് നിരവധി പേരുടെ പണവുമായി മുങ്ങിയത്. (Financial fraud case)
ഇവർ കഴിഞ്ഞ ആഴ്ച്ച ടൂറിസ്റ്റ് വിസയിലാണ് മുംബൈ വഴി കെനിയയിലേക്കു പോയത്. പ്രതികൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നാണ് പോലീസ് അറിയിച്ചത്.