ബോചെ പാര്‍ട്ണര്‍മാര്‍ക്ക് ധനസഹായ വിതരണം നടത്തി

Financial assistance was distributed to Boche partners
user
Published on

തൃശൂര്‍: ബോചെ പാര്‍ട്ണര്‍മാര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനും, ചികിത്സയ്ക്കുമുള്ള ധനസഹായം വിതരണം ചെയ്തു. ഇ.ടി. ടൈസണ്‍ (എം. എല്‍. എ.), 812 കി. മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ ബോചെയുടെ സാന്നിധ്യത്തില്‍ ചെക്കുകള്‍ കൈമാറി. സജീവന്‍, സദാനന്ദന്‍, ധര്‍മരാജന്‍ എന്നീ ബോചെ പാര്‍ട്ണര്‍മാര്‍ക്കാണ് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ധനസഹായം ലഭിച്ചത്.

ബോചെ ബ്രഹ്മി ടീ വിപണിയിലിറക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബോചെ ബ്രഹ്മി ടീ വാങ്ങുന്നവര്‍ക്ക് ടീ പാക്കറ്റിനൊപ്പം ലഭിക്കുന്ന സ്‌ക്രാച്ച് & വിന്‍ കാര്‍ഡിലൂടെ ഫഌറ്റുകള്‍, കാറുകള്‍, ടൂ വീലറുകള്‍, ഐ ഫോണുകള്‍, ബോചെ പബ്ബില്‍ നിന്നും ഒരു കുപ്പി ബോചെ പാനീയം, ടീ പാക്കറ്റ്, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ക്യാഷ് വൗച്ചര്‍ എന്നീ സമ്മാനങ്ങള്‍ നേടാം. കൂടാതെ സ്‌ക്രാച്ച് & വിന്‍ കാര്‍ഡിലൂടെ ആയിരക്കണക്കിന് രൂപയുടെ സമ്മാനങ്ങള്‍ ദിവസേന ചുരണ്ടി നേടാം.

കൊടുങ്ങല്ലൂര്‍ സീഷോര്‍ റെസിഡന്‍സി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് സി. ഇ. ഒ. സഞ്ജയ് ജോര്‍ജ്, രാജേഷ് വര്‍മ്മ (ബോചെ ടീ സി. ഇ. ഒ.) ഡോ. മൂര്‍ത്തി (ബോചെ പേ), അന്‍ഷാദ് അലി (ഗ്രൂപ്പ് ബിസിനസ് ഹെഡ്), ആനി (ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് സ്‌റ്റേറ്റ് കോഓര്‍ഡിനേറ്റര്‍) എന്നിവരും തിരഞ്ഞെടുക്കപ്പെട്ട 250 ബോചെ പാര്‍ട്ണര്‍മാരും പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com