
തിരുവനന്തപുരം: കേരളത്തിലെ മുന്നാക്ക സമുദയങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് 2024 ജനുവരി ഒന്നിനും ഡിസംബർ 31 നുമിടയിൽ വിവാഹിതരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് വിവാഹ ധനസഹായം നൽകുന്ന മംഗല്യ സമുന്നതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള മുൻഗണന എഎവൈ, മുൻഗണന വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ലഭ്യമാകുന്ന അപേക്ഷകളിൽ നിന്ന് ഏറ്റവും കുറഞ്ഞ വരുമാനമുള്ളവരിൽ അർഹരായവർക്ക് സർക്കാരിൽ നിന്ന് ലഭിക്കുന്ന ഫണ്ടിന് ആനുപാതികമായി ധനസഹായം നൽകും. അപേക്ഷകൾ ഫെബ്രുവരി 12 നകം സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് : www.kswcfc.org.