Kerala
സ്വയം തൊഴിൽ സംരംഭങ്ങൾക്ക് ധനസഹായം
പത്തോ അതിൽ കൂടുതലോ പട്ടികജാതി വിഭാഗക്കാർ അംഗങ്ങൾ ആയി രജിസ്റ്റർ ചെയ്തിട്ടുള്ള സ്വാശ്രയ സംഘങ്ങൾക്കും, 80 ശതമാനമോ അതിനു മുകളിലോ പട്ടികജാതി വിഭാഗക്കാർ അംഗങ്ങൾ ആയിട്ടുള്ള വനിതാ സ്വാശ്രയ സംഘങ്ങൾക്കും സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സംഘങ്ങളിലെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് ധനസഹായം അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷകൾ ക്ഷണിച്ചു.
പ്രോജക്ട് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ 75 ശതമാനം തുക യാണ് (പരമാവധി 10 ലക്ഷം രൂപ) അനുവദിക്കുന്നത്. പരമാവധി 15 ലക്ഷം രൂപ വരെ മുതൽ മുടക്കുള്ള പ്രോജക്ടുകളായിരിക്കും പരിഗണിക്കുന്നത്. പ്രോജക്ടുകളുടെ മുതൽ മുടക്കിൻ്റെ 25 ശതമാനം തുക ബാങ്ക് ലോൺ ആയി സ്വരൂപിക്കണം. പ്രായ പരിധി: 18-50. അപേക്ഷകൾ ജില്ലാ പട്ടികജാതി വികസന ഓഫീസർ, സിവിൽ സ്റ്റേഷൻ, കയിലിമല പൈനാവ് പി.ഓ, ഇടുക്കി പിൻ 685603 എന്ന വിലാസത്തിൽ സമർപ്പിക്കണം. അവസാന തീയതി ഒക്ടോബർ 17.