
അഞ്ച് ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ളവരും തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നോ മറ്റ് സർക്കാർ ഏജൻസികളിൽ നിന്നോ ലാപ്‌ടോപ് വാങ്ങുന്നതിന് ധനസഹായം ലഭിക്കാത്തവരും ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന സ്‌കോളർഷിപ്പ് ലഭിക്കുന്നവരുമായ തെരെഞ്ഞെടുക്കപ്പെട്ട കോഴ്സുകൾക്ക് പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് വാങ്ങുന്നതിന് പട്ടികജാതി വികസന വകുപ്പിൽ നിന്നും 30,000 രൂപ അനുവദിക്കുന്നു. അർഹരായ വിദ്യാർത്ഥികൾ ഓൺലൈനായി സ്ഥാപനം മുഖേന അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഒക്ടോബർ 1 മുതൽ ഇ-ഗ്രാൻറ്‌സ് പോർട്ടൽ മുഖേന സമർപ്പിക്കാം. കൂടുതൽവിവരങ്ങൾ ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽനിന്നും www.scdd.kerala.gov.in ൽ നിന്നും ലഭ്യമാകും. ഫോൺ: 0471-2737311, 2737308.