
2025-26 വിഷന്‍ പദ്ധതിയിലേക്ക് പട്ടികജാതിക്കാരായ വിദ്യാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് ജില്ലയില്‍ സ്ഥിരതാമസക്കാരും പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പെടുത്ത് പഠിക്കുന്നവരുമായ, എസ്എസ്എല്‍സി പരീക്ഷയില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങിയ സ്റ്റേറ്റ് സിലബസുകാര്‍ക്കും എ2 ഗ്രേഡില്‍ കുറയാത്ത മാര്‍ക്ക് ലഭിച്ച സിബിഎസ്ഇക്കാര്‍ക്കും എ ഗ്രേഡില്‍ കുറയാത്ത മാര്‍ക്ക് ലഭിച്ച ഐസിഎസ്ഇക്കാര്‍ക്കും അപേക്ഷിക്കാം. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട കോച്ചിങ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് ധനസഹായമായി രണ്ട് വര്‍ഷം 10,000 രൂപ വീതം അനുവദിക്കും.
അപേക്ഷയോടൊപ്പം ജാതി, വരുമാനം (വരുമാന പരിധി ആറ് ലക്ഷം രൂപ), പഠിക്കുന്ന സ്‌കൂളില്‍നിന്നും എന്‍ട്രന്‍സ് പരിശീലന സ്ഥാപനത്തില്‍ നിന്നുമുള്ള സാക്ഷ്യപത്രവും ബില്ലുകളും, പഞ്ചായത്ത്/ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ ഓഫീസില്‍നിന്ന് ഈ ആനുകൂല്യം ലഭ്യമായിട്ടില്ല എന്ന സാക്ഷ്യപത്രവും എസ്എസ്എല്‍സി മാര്‍ക്ക് ലിസ്റ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവയും സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ആഗസ്റ്റ് 31ന് വൈകീട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. ഫോണ്‍: 0495 2370379, 0495 2370657.