തിരുവനന്തപുരം : നിപ എൻസഫലൈറ്റിസ് രോഗബാധയേറ്റ് 2023 മുതൽ അബോധാവസ്ഥയിലുള്ള ആരോഗ്യപ്രവർത്തകർ ടിറ്റോ തോമസിന് ധസഹായം. അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 17 ലക്ഷം രൂപ നൽകാനാണ് തീരുമാനം. (Financial aid to Titto Thomas)
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. പരിചരിച്ച രോഗിയിൽ നിന്നാണ് ഇദ്ദേഹത്തിന് രോഗബാധ ഉണ്ടായത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.