
തിരുവനന്തപുരം : പെൻഷൻ വിതരണത്തിനായി കെ എസ് ആർ ടിസിക്ക് വീണ്ടും പണം അനുവദിച്ച് സംസ്ഥാന സർക്കാർ. 71.21 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. (Financial aid to KSRTC)
ഇക്കാര്യം അറിയിച്ചത് ധനമന്ത്രി കെ എൻ ബാലഗോപാലാണ്. ഈ സർക്കാരിൻ്റെ കാലത്ത് കെ എസ് ആർ ടി സിക്ക് ആകെ 6614.21 കോടി രൂപയാണ് സഹായമായി നൽകിയത്.