പട്ടിക വർഗ വിദ്യാർത്ഥികളുടെ ധനസഹായ അപേക്ഷകൾ പുഴക്കരയിൽ തള്ളിയ നിലയിൽ: അന്വേഷണം ആവശ്യപ്പെട്ട് പരാതി | Financial aid

15ഓളം വിദ്യാർത്ഥികളുടെ അപേക്ഷകളാണ് ഇത്തരത്തിൽ നഷ്ടമായത്.
പട്ടിക വർഗ വിദ്യാർത്ഥികളുടെ ധനസഹായ അപേക്ഷകൾ പുഴക്കരയിൽ തള്ളിയ നിലയിൽ: അന്വേഷണം ആവശ്യപ്പെട്ട് പരാതി | Financial aid

പാലക്കാട്: പട്ടികവർഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ധനസഹായത്തിനായുള്ള അപേക്ഷകൾ പാലക്കാട് കൊല്ലങ്കോട് ട്രൈബൽ ഓഫീസിൽ നിന്ന് കാണാതായ ശേഷം യാക്കരയിലെ പുഴക്കരയിൽ തള്ളിയ നിലയിൽ കണ്ടെത്തി. എസ്.എസ്.എൽ.സി., പ്ലസ് ടു ക്ലാസുകളിൽ മികച്ച വിജയം നേടിയ പട്ടികവർഗ വിഭാഗത്തിലെ കുട്ടികൾക്ക് പട്ടികവർഗ വകുപ്പ് നൽകുന്ന ധനസഹായത്തിനായുള്ള അപേക്ഷകളാണ് കണ്ടെത്തിയത്.(Financial aid applications of Scheduled Caste students are piled on the riverbank)

കൊല്ലങ്കോട് ട്രൈബൽ ഓഫീസിൽ നൽകിയ ഏകദേശം 15 ഓളം അപേക്ഷകളാണ് തള്ളിയ നിലയിൽ കണ്ടെത്തിയത്. യാക്കരയിലെ പുഴക്കരയിൽ നിന്ന് കെ.എസ്.ഇ.ബി. ജീവനക്കാരനാണ് ഇവ കണ്ടെത്തിയത്. പറമ്പിക്കുളത്തെ കുര്യാർകുറ്റിക്കടവ്, എർത്ത് ഡാം, മുതലമട, ചെമ്മനാംപതി, വണ്ടാഴി പഞ്ചായത്തിലെ മംഗലം ഡാം എന്നിവിടങ്ങളിലെ 15ഓളം വിദ്യാർത്ഥികളുടെ അപേക്ഷകളാണ് ഇത്തരത്തിൽ നഷ്ടമായത്.

ഈ അപേക്ഷകൾ ട്രൈബൽ പ്രൊമോട്ടർ മുഖേന പട്ടിക വർഗ്ഗ ഓഫീസിലേക്ക് നൽകിയവയാണ്. ഇവ ജില്ലാ ട്രൈബൽ ഓഫീസിൽ എത്തിക്കാതെ പുഴയരികിൽ തള്ളിയതാകാം എന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥരുള്ളത്. സംഭവത്തിൽ വിദ്യാർത്ഥികൾ ജില്ലാ കലക്ടർക്കും പട്ടികവർഗ്ഗ ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്. ധനസഹായം ലഭിക്കുന്നതിൽ വരുത്തിയ ഗുരുതരമായ ഈ വീഴ്ചയിൽ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com