

കേരള സ്റ്റേറ്റ് വുമൺ ഡെവലപ്മെന്റ് കോർപറേഷനിൽ ഫിനാൻസ് ഓഫീസർ തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ ഓപ്പൺ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന ഒരു ഒഴിവ് നിലവിലുണ്ട്. ബിരുദവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്സ് ഇൻ ഇന്ത്യയിൽ അംഗത്വവും കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. എം.ബി.എ. ഉള്ളവർക്ക് മുൻഗണന. പ്രായ പരിധി 01.01.2025 ന് 41 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് ബാധകം). 1,20,000- 1,50,000 ആണ് ശമ്പള സ്കെയിൽ. ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 30 നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി യോഗ്യതകൾ ഉൾപ്പെടുത്തണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട സ്ഥാപനമേധാവിയിൽ നിന്നുള്ള എൻ.ഒ.സി. ഹാജരാക്കണം.