തിരുവനന്തപുരം : ഇന്ന് ഡൽഹിയിൽ ബി ജെ പി ഇതര സംസ്ഥാന സർക്കാരുകളുടെ ധനമന്ത്രിമാരുടെ യോഗം നടക്കും. രാവിലെ 10 മണിക്ക് കർണാടക ഭവനിൽ വച്ചാണ് യോഗം നടക്കുന്നത്. (Finance ministers meet in New Delhi )
ഇത് ജി എസ് ടി ഇളവ് സംബന്ധച്ച നയപരമായ തീരുമാനത്തിൽ ഏകോപനം ഉണ്ടാക്കാനാണ്. യോഗത്തിൽ പങ്കെടുക്കുന്നത് കേരളം, കർണാടക, തമിഴ്നാട്, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ് എന്നിവിടങ്ങളിലെ മന്ത്രിമാരാണ്. കെ എൻ ബാലഗോപാൽ ഡൽഹിയിൽ എത്തിയിട്ടുണ്ട്.