
തിരുവനന്തപുരം : ജി എസ് ടി ഉദ്യോഗസ്ഥർ കാസർഗോട്ടെ കരിഓയിൽ കമ്പനിയിൽ നിന്നും ഇടനിലക്കാരൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ പ്രതികരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്തെത്തി. (Finance minister on allegations about GST officers)
പരാതി പരിശോധിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. ആരോപണം ശരിയാണെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. താൻ പരാതി കണ്ടിട്ടില്ല എന്നും വകുപ്പിന് കിട്ടിയിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.