കടുത്ത സാമ്പത്തിക പ്രതിസന്ധി: പുതിയ നിയന്ത്രണങ്ങളുമായി ധനവകുപ്പ്

ഓൺലൈൻ പേമെന്റ് സൗകര്യമുള്ള കെ.എസ്.ഇ.ബി അടക്കമുള്ള സ്ഥാപനങ്ങളിൽ പരമ്പരാഗത കൗണ്ടറുകൾ നിർത്തലാക്കും
കടുത്ത സാമ്പത്തിക പ്രതിസന്ധി: പുതിയ നിയന്ത്രണങ്ങളുമായി ധനവകുപ്പ്
Published on

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പുതിയ നിയന്ത്രണങ്ങളുമായി ധനവകുപ്പ്. ഇ-ഓഫീസ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ള ഓഫീസുകളിൽ ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികളിലെ ഒഴിവുകൾ നികത്തില്ല. ആവശ്യമായ സാഹചര്യത്തിൽ മാത്രം കരാർ നിയമനം നടത്തും. ഓൺലൈൻ പേമെന്റ് സൗകര്യമുള്ള കെ.എസ്.ഇ.ബി അടക്കമുള്ള സ്ഥാപനങ്ങളിൽ പരമ്പരാഗത കൗണ്ടറുകൾ നിർത്തലാക്കും. വർഷങ്ങളായി തുടരുന്നതും, നിലവിലെ സാഹചര്യത്തിൽ ആവശ്യമില്ലാത്തതുമായ പദ്ധതികളും നിർത്തും. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടേതാണ് ഉത്തരവ്.

Related Stories

No stories found.
Times Kerala
timeskerala.com