സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറങ്ങി

മൂന്ന് ശതമാനം ആണ് ക്ഷാമബത്ത വർധിപ്പിച്ചിരിക്കുന്നത്
സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറങ്ങി
Published on

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറങ്ങി. മൂന്ന് ശതമാനം ആണ് ക്ഷാമബത്ത വർധിപ്പിച്ചിരിക്കുന്നത്. പെന്‍ഷന്‍കാര്‍ക്ക് മൂന്ന് ശതമാനം ക്ഷാമ ആശ്വാസവും അനുവദിച്ചു. ഇതോടെ ജീവനക്കാരുടെ ക്ഷാമബത്ത 12ല്‍ നിന്ന് 15 ശതമാനമായി.

യുജിസി ശമ്പളം ലഭിക്കുന്നവര്‍ക്ക് 4 ശതമാനവും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെ 34 ശതമാനത്തില്‍ നിന്ന് 38 ശതമാനമായി ഡി എ ഉയരും. ഏപ്രില്‍ മാസം മുതല്‍ ഉയര്‍ത്തിയ ഡി എ ലഭിച്ചു തുടങ്ങും.

Related Stories

No stories found.
Times Kerala
timeskerala.com