വിമാനയാത്രയ്ക്ക് വീണ്ടും പണം: KV തോമസിന് അധിക യാത്രാച്ചെലവായി 5 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ്; വിമർശനം ശക്തമാകുന്നു | KV Thomas

ഒഡെപെകിന് (ODEPC) ഈ തുക കൈമാറും.
Finance Department grants Rs 5 lakh as additional travel expenses to KV Thomas
Published on

തിരുവനന്തപുരം: ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസിന്റെ വിമാനയാത്രയ്ക്ക് അധികമായി അഞ്ച് ലക്ഷം രൂപ ധനവകുപ്പ് അനുവദിച്ചു. വിമാന ടിക്കറ്റെടുത്ത ഒഡെപെകിന് (ODEPC) ഈ തുക കൈമാറും. (Finance Department grants Rs 5 lakh as additional travel expenses to KV Thomas)

കെ.വി. തോമസിന്റെ യാത്രാച്ചെലവിനായി ആകെ ബഡ്ജറ്റ് വിഹിതം അഞ്ച് ലക്ഷം രൂപയായിരുന്നു. എന്നാൽ, ഇത് പോരെന്നും 6.31 ലക്ഷം രൂപ കൂടി അനുവദിക്കണമെന്നും പൊതുഭരണ വകുപ്പ് ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് ധനവകുപ്പ് അധിക തുക അനുവദിച്ചത്.

റെസിഡൻ്റ് കമ്മീഷണറുടെ യാത്രാച്ചെലവും ഇതേ ശീർഷകത്തിലാണ് അനുവദിക്കുന്നതെങ്കിലും, അനുവദിച്ച തുകയുടെ 90 ശതമാനവും കെ.വി. തോമസിന്റെ യാത്രകൾക്കാണ് വിനിയോഗിക്കുന്നത്. ക്യാബിനറ്റ് റാങ്കോടുകൂടി ഡൽഹിയിൽ നിയമിക്കപ്പെട്ട കെ.വി. തോമസ് സംസ്ഥാന സർക്കാരിനു വേണ്ടി കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന പ്രതിപക്ഷ വിമർശനം നിലനിൽക്കെയാണ് അധിക യാത്രാച്ചെലവിനായി വീണ്ടും വലിയ തുക അനുവദിച്ചിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com